വരാന്തയിൽ വിഷമത്തോടെ ആ അമ്മ ഇരിക്കുന്നു.
കൂടെ കൂട്ടിന് ഒരു പൂച്ചയും ഉണ്ട് "സീമ അമ്മയോട് ഇന്നലെ കണ്ട അവളുടെ സ്വപ്നത്തെ വിവരിക്കുന്നു.ജോലിത്തിരക്കിനിടയിലും അമ്മ അവളുടെ വാക്കുകൾ വാത്സല്യത്തോട് കേട്ടിരുന്നു. സ്വപ്നങ്ങൾ എല്ലാം വ്യത്യസ്തം ആണല്ലോ,അമ്മ ആരാഞ്ഞു. അമ്മയുടെ ഈ മറുപടി അവളിൽ ചിന്തകൾ ഉണർത്തി. കാലം കടന്നുപോയി. സ്വപ്നങ്ങൾ കണ്ടിരുന്ന സീമ അവ
ജീവിതത്തിലേക്ക് പകർത്താൻ തുടങ്ങി. അമ്മയുടെ സ്നേഹത്തിലും കരുതലിലും സീമ വളർന്നു . അവൾ യുവതിയായി
മാറിയിരിക്കുന്നു. ദുരാഗ്രഹം അവളുടെ ജീവിതത്തിന്റെ കെട്ടും മട്ടും മാറ്റിമറിച്ചു. അവളുടെ കഥകൾ
കേട്ടിരുന്ന് അമ്മയോടു അവൾക്ക് വെറുപ്പ് തോന്നിത്തുടങ്ങിയിരിക്കുന്നു. സ്വപ്നം പങ്കുവയ്ക്കുവാൻ അവൾക്ക് പുതിയ ആളെ കിട്ടിക്കാണുമോ?
No comments:
Post a Comment