Saturday, September 25, 2021

കവിത 2- ബാല്യo

   കവിത -2
                   ബാല്യo
ബാല്യമെന്തെന്നു ഞാൻ നിനക്കു ഓതിത്തരാo 
അതിനായി ഞാനെൻ ചിന്തകൾ  ചലിപ്പിക്കട്ടെ
പിന്നോട്ട്.. പിന്നിട്ടുപോയെൻ്റെ അന്തസ്സ് 
പറയട്ടെ  പ്രിയപുത്രി     നിന്നോട്ട് നിനക്ക്   
 ശ്രവിക്കാൻ  മാത്രമായി പോയെൻ്റെ  ബാല്യത്തെ

മാവിൻ്റെ ചോട്ടിലായെൻ സഖിയോടൊപ്പം 
കൈപിടിച്ചുനടന്നതാം  ബാല്യത്തെ
കുസൃതിയും കളിയും ചിരിയുമായ
ആരവങ്ങൾ  നിറഞ്ഞാലോകത്തെ
ഞാൻ നിനക്ക് പരിചയപെടുത്താം 

ദാരിദ്ര്യം നിറം കെടുത്താൻ വല വീശുമ്പോഴും 
നിശ്ചയദാർഢ്യത്തിൻ്റെ  ധൈര്യം ചൊരിയുന്ന നാഥനും 
സ്നേഹമെന്ന്  ആശയം ജീവിതമാക്കി പകർന്ന,
 നേരിൻ്റെ ശക്തിയായി അമ്മയും
സാഹോദര്യത്തിന്റെ  നിറവിൽ നിറയുന്ന എൻ്റെ   കുടുംബവും 
ബന്ധുവിൻ്റെ കരുതലിൽ    ഉപരി സ്നേഹം പകരുന്ന അയൽപക്ക ബന്ധങ്ങളും പൊതിയുന്നൻ്റെ സ്നേഹസമ്പന്നമായ ജീവിതത്തെ

പാഠശാലയിൽ കണ്ടുമുട്ടിയ കൂട്ടുകാരും
അറിവിൻ്റെ അനശ്വരത    ഏകിയ ഗുരുവും
പഠനവും പ്രണയവും 
ഇണക്കവും പിണക്കവും
 കലയും കായികവും
നേരും നെറിയും 
എന്തെന്ന്പഠിച്ച ദിനങ്ങൾ

തലച്ചോറിൻ്റെ ശക്തി       മന്ദീഭവിക്കുന്തോറുo
പിന്നോട്ട് ചിന്തിക്കുമ്പോൾ സമയം
ഇത്തിരി വൈകും പ്രിയ പുത്രി 
ബാല്യമെന്നു കേൾക്കുമ്പോൾൻ്റെ ഹൃദയം  ചിരിക്കുന്നു
സ്നേഹത്തിൻ്റെ  ലോകം 
ഞാൻ മണ്ണിൽ ആകുന്നതിനു മുൻപേ നീ അറിയണം
ഞാൻ പിന്നോട്ട്ചിന്തിക്കട്ടെ.
 ഓർമ്മകൾ പുതുക്കട്ടെ ഞാൻ 
 നീ ഓടി പോകരുതെ പുത്രി
ശ്രദ്ധിക്കണേ ഈ കിളവൻ്റെ ഓർമ്മകൾ 
 കേൾക്കുമോ നീ എന്നെ?  

No comments:

Post a Comment

Story