Saturday, September 25, 2021

കവിത - നീ മാറുമോ

 കവിത

                   നീ  മാറുമോ

 ഹരിതാഭയാർന്ന തരുക്കളിൻ ഗാത്രത്തിലുടെ            
 നീലിമയാർന്നൊരു നഭസ്സിൻ്റെ മുത്തുകൾ 
വന്നിടറിതെറ്റി നിലം പതിക  നേരം     
 സന്ധ്യയെ കൂട്ടാൻ  നീ പോയ നേരം 
 തമസ്സ്  അണയുന്ന വീഥിയിൽ ഓടി
  ഞാൻ  ആ ആനവണ്ടി തൻ തിരക്കിൽ 
ഒതുങ്ങി  കൂടി  ഇടുങ്ങി  നിന്നു

  തിരക്കിൻ  നടുവിൽ ഞാനിക്ഷിതി 
  തൻ  ഏകമായി നില്പു നേരം
 നീ  എൻ   നയനങ്ങളിൽ നിൻ  ദൃഷ്ടി 
    പകർന്ന നേരം  ,അന്തരംഗം തൻ
മണിയൊച്ച എൻ ധമനയിൽ  മുഴങ്ങവേ 
 പൊടുന്നനെ , ഞാൻ    അകന്നതും
  നീ  ധൃതിയിൽ ഉണർന്നത്    ഞാൻ 
   അറിയാതെ   കണ്ടു 
 
പ്രകൃതി തൻ വിരിപ്പിൽ പല മനുഷ്യ 
 കുലജന്മങ്ങൾ മനം നിറയെ  വിഷം 
  പൂണ്ട  അഴുകിയ  ചിന്തകൾ  പ്രവൃത്തികൾ  
   ഇവ  വെടിഞ്ഞ  നീ  വരുമോ 
 അന്ന്  ഞാനി ധരയിൽ  കാണുമോ 
 

   നീ  മാറും  എൻ  ഹൃദയം 
    മിഴിചിമ്മി കണക്കെ ഉരിയാടുമ്പോൾ 
    അതു  വെറുമൊരു  ആഗ്രഹമായി  
 അതു    വെറുമൊരു  വാക്കായി
     നീ  വീക്ഷിക്കുമ്പോൾ 
    പ്രവൃത്തി തൻ തണലു   കാണാതെ 
            നീ  എങ്ങനെ  മാറും 

                      
   നിൻ്റെ  വാക്ക്‌   നശ്വരത  പൂണ്ടാതെ 
     മാറുമ്പോൾ വീണ്ടും ഞാൻ 
   ആവർത്തനത്തിൽ മുഴക്കുന്നു
  നീ  മാറുമോ  നിൻ    മനസ്സ്  
  ശുദ്ധി ആകുമോ 
  നിൻ ജീർണിച്ച ആശയം 
അതിൻ  കണകെ പ്രവൃത്തി 
  ജീർണത തൻ  പുതുമ അണിയുമോ 
     മാറട്ടെ   നിൻ്റെ  ജീർണിച്ച 
        ദൃഷ്ടി     ചെയ്‌തതികളും 

No comments:

Post a Comment

Story